ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. കേജരിവാള്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും സ്വയം പ്രമോഷനു വേണ്ടി സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കേജരിവാളിന്റെ കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവച്ചാണ് വിമര്‍ശനം.”നിങ്ങളുടെ തെറ്റുകള്‍ ഒരുപാട് ഉണ്ട്. പറഞ്ഞു തുടങ്ങുകയാണെങ്കില്‍…
1. സംസ്ഥാനത്തിന്റെ പണം എടുത്ത് സ്വയം പ്രമോഷന് നടത്തി. 2. തലസ്ഥാനത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിച്ചു. 3. മുന്‍ധാരണ ഇല്ലാതെ വോട്ടര്‍മാര്‍ക്ക് താത്കാലിക സുഖത്തിനായി സൗജന്യമായി വെളളവും, വൈദ്യുതിയും നല്‍കുക. എന്നാല്‍ ഇതില്‍ ഏറ്റവും രസകരം തലസ്ഥാനത്ത് ഒരു ഓക്സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണ്-കങ്കണ കുറിച്ചു.
കോവിഡ് വാക്സിനെതിരേ പ്രചാരണം നടത്തിയ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്സിന് വേണമെന്നും ഇപ്പോള്‍ ഇത് പറയുന്നത് ദാരുണമാണെങ്കിലും ചിരിക്കാതിരിക്കാന്‍ ആവില്ലെന്നും കഴിഞ്ഞ ദിവസം നടി ട്വിറ്ററില്‍ കുറിച്ചിരുന്നു.
രാജ്യത്ത് കോവിഡ് വാക്സിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് കങ്കണയുടെ പരിഹാസ ട്വീറ്റ്. വാക്സിനെതിരേ പ്രചാരണം നടത്തിയ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്സിന് വേണമെന്നും ഇപ്പോള്‍ ഇത് പറയുന്നത് ദാരുണമാണെങ്കിലും ചിരിക്കാതിരിക്കാന്‍ ആവില്ലെന്നും നടി പറഞ്ഞു.
ഇപ്പോള്‍ ഈ ദേശവിരുദ്ധ ഘടകങ്ങള്‍ അവര്‍ ഒരിക്കലും ആഗ്രഹിക്കാത്തതും പ്രചാരണം നടത്തിയതുമായ അതേ വാക്സിനായി നിരാശരാണ്
…. ഹ ഹ ഹ ഹ, നിങ്ങള്‍ എല്ലാവരും ഞാന്‍ ചിരിക്കുന്നതില്‍ വെറുക്കുന്നു …. ഇതെല്ലാം വളരെ ദാരുണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു, പക്ഷേ ചിലത് രസകരമാണ്… ഹ ഹ ഹ കങ്കണ ട്വീറ്റ് ചെയ്തു.