ഷാരൂഖ് ഖാന്റെ മകന് ആര്യന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തു വന്നിരുന്നു. ഇതില്‍ തന്നെ ബോളിവുഡിലെ പ്രമുഖരില്‍ പലരും താരപുത്രനു പിന്തുണ അറിയിച്ചാണ് എത്തിയത്.
കഴിഞ്ഞ ദിവസം നടന് ഹൃത്വിക് റോഷന് ആര്യന് ഖാന് തുറന്ന കത്തുമായി എത്തിയിരുന്നു. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവുന്നത് ജീവിതത്തെ മെച്ചപ്പെടുത്തും എന്നാണ് ഹൃത്വിക് കുറിച്ചത്.
ഇതിനു പിന്നാലെ തെറ്റിനെ മഹത്വവത്കരിക്കരുതെന്ന അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണൗത്ത്.
എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്.
നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്.
എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു- കങ്കണ കുറിച്ചു.
ആര്യന് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കങ്കണ രംഗത്തെത്തിയത്.
ഹൃത്വിക് റോഷനു പുറമെ സുനിൽ ഷെട്ടി, ആലിയ ഭട്ട്, സൂസന്നെ ഖാന് ഉള്‍പ്പടെ നിരവധി പേര് സോഷ്യൽ മീഡിയയിൽ ആര്യന് പിന്തുണയുമായി കമന്റിട്ടിരുന്നു.