പ്രതിവർഷം നിരവധി കുട്ടികൾക്കാണ് മറ്റുള്ളവരിൽ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്.
പക്ഷേ പലരും ഇത് പൊതു ഇടത്തിൽ തുറന്നു പറയാൻ തയാറാവുന്നില്ല. കുട്ടികൾക്ക് മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്.
നാട്ടിൽത്തന്നെയുള്ള ഒരു പയ്യൻ എന്നെ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു. കുട്ടിയായതുകൊണ്ട് അന്നതിന്റെ അർഥം മനസിലായിരുന്നില്ല.
കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികൾക്കു കടന്നു പോകേണ്ടി വരുന്നു. -കങ്കണ റണൗത്ത്