സിഐഎസ്എഫ് ഉദ്യോഗസ്ഥ വിമാനത്താവളത്തില്‍ വച്ച് നടിയും ബിജെപി എംപിയുമായ കങ്കണയെ അടിച്ച സംഭവത്തില്‍ യാതൊരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. എന്നാൽ ഇതിനു പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരേ കങ്കണ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്.
‘ഓൾ ഐസ് ഓൺ റാഫ’ എന്ന വൈറൽ തലക്കെട്ടിലൂടെ റാഫയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയിൽ കങ്കണയുടെ വിമർശനം.
‘ഓൾ ഐസ് ഓൺ റാഫ’ ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും”- എന്നാണ് കങ്കണ കുറിച്ചത്.
സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ ഏതെങ്കിലും ഇസ്രായേലിയോ പാലസ്തീനിയോ നിങ്ങളെ അടിച്ചേക്കാം.
റാഫയിലേക്ക് ആളുകളെ കണ്ണുകളെത്തിക്കാൻ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികൾക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാൻ നിങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെന്തിന് അങ്ങനെ എന്ന് അത്ഭുതപ്പെടാൻ നിൽക്കേണ്ട. കാരണം, നിങ്ങൾ ഞാനല്ല.’