വിവാദങ്ങള്‍ക്ക് വിട നല്കി തന്റെ പുതിയ ചിത്രമായ മണികര്‍ണികയുടെ തിരക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു കങ്കണ. എന്നാല്‍ വീണ്ടും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് നടി. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ അവതാരകന് ചോദിച്ച ചോദ്യത്തിന് കങ്കണ പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ദീപികയുടെ ചിത്രമായ പദ്മാവതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം വ്യക്തിപരമായ ചില സംഭവങ്ങളിലൂടെയാണ് ഉത്തരം നല്‍കിയത്. ചെറുപ്പത്തില്‍ തന്റെ സഹോദരിക്ക് നേരെ മറ്റൊരു വിദ്യാര്‍ത്ഥി ആസിഡ് ആക്രമണത്തിന് മുതിര്ന്നിരുന്നെന്നും അതുപോലെ തന്നെ ജയിലഴിക്കുള്ളിലാക്കാന്‍ ഒരു സൂപ്പര്‍ താരം ശ്രമിക്കുകയാണെന്നും ഇങ്ങനെയൊക്കെ നടക്കുന്ന സമൂഹത്തില്‍ ഒരു ചിത്രത്തിന് വിലക്ക് വന്നാല്‍ അത്ഭുതപ്പെടാനില്ല എന്നുമാണ് നടി പ്രതികരിച്ചത്.