ന്യൂഡൽഹി: ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് എൻഡിഎ സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് കങ്കണയുടെ നാക്ക് പിഴ. തേജ്വസി യാദവിനെ ഉന്നം ചെയ്ത് പറഞ്ഞ അധിക്ഷേപവും ആരോപണവും പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവായ തേജ്വസി സൂര്യയിലേക്ക് വന്നെത്തുകയായിരുന്നു.
‘ദുഷിച്ച രാജകുമാരന്മാരുടെ ഒരു പാർട്ടിയുണ്ട്. ചന്ദ്രനിൽ ഉരുളക്കിഴങ്ങു വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയായാലും മീൻ തിന്നുന്ന തേജസ്വി സൂര്യയായാലും’എന്നാണ് കങ്കണ പറഞ്ഞത്.
എന്നാൽ ആർജെഡി നേതാവ്, തേജസ്വി യാദവിനെയാണ് താരം ഉദ്ദേശിച്ചതെങ്കിലും, പറഞ്ഞു വന്നപ്പോൾ, സ്വന്തം പാർട്ടിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാർഥി തേജസ്വി സൂര്യയുടെ പേരായി.
ഏതാണ് ഈ സ്ത്രീ എന്ന തലക്കെട്ടോടെ തേജസ്വി യാദവ് തന്നെ ഈ വീഡിയോ പങ്കുവച്ചതോടെ സംഭവം വൈറലായി. ട്രോളൻമാരു കൂടെ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചിരിക്കുള്ള വകയായി മാറി.
Tejasvi Surya – Mujhe Kyu Toda.. 🤣 pic.twitter.com/jK46bwXwNu
— Narundar (@NarundarM) May 4, 2024