ഇക്കഴിഞ്ഞ ഓസ്കർ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിൽ സ്മിത്തിന്റെ കരണത്തടിയായിരുന്നു.
തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറിച്ചെന്ന് തല്ലിയ വിൽസ്മിത്തിനെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണൗത്ത് രംഗത്ത്.
വില്‍ സ്മിത്ത്, തന്നെപ്പോലെ ലക്ഷണമൊത്ത ഒരു സംഘിയാണെന്ന് കങ്കണ പറയുന്നു.ആരെങ്കിലും തന്റെ അമ്മയുടെയോ സഹോദരിയുടെ രോഗത്തെയോ കുറിച്ച് പരിഹസിച്ച് തമാശ പറഞ്ഞാൽ താനും അങ്ങനെ ചെയ്യുമെന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
വിൽ സ്മിത്ത് ചെയ്തത് ശരിയാണെന്നും താനായിരുന്നുവെങ്കിലും അങ്ങനെയേ ചെയ്യുകയുള്ളൂ എന്നും താരം വ്യക്തമാക്കി. തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും കങ്കണ അഭിപ്രായപ്പെട്ടു.
വിൽ സ്മിത്തിന്റെ നാലു ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം. വില്‍ സ്മിത്ത് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.
വില്‍ എന്നെപ്പോലെ സംഘിയാണ്. അദ്ദേഹം എന്നെ പോലെ റൗഡിയുമാണ്. ഞാനും പ്രാര്ഥിക്കാറുണ്ട്. സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ട്.
എന്നുവെച്ച് ഞാന്‍ ദൈവമാവുന്നില്ല. അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ട്. വിൽ സ്മിത്ത് ചെയ്തത് ശരിയെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.