ക​ങ്ക​ണ റാ​ണാ​വ​ത്തി​നെ മ​ര്‍​ദി​ച്ച കേസ്; സി​ഐ​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ കു​ൽ​വി​ന്ദ​ർ കൗ​ർ അ​റ​സ്റ്റി​ൽ

ച​ണ്ഡി​ഗ​ഡ് എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് നി​യു​ക്ത എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റാ​ണാ​വ​ത്തി​നെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ൽ പ​ഞ്ചാ​ബ് ക​പൂ​ര്‍​ത്ത​ല സ്വ​ദേ​ശി സി​ഐ​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ കു​ൽ​വി​ന്ദ​ർ കൗ​റി​നെ അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ച​ണ്ഡി​ഗ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക്കി​ടെ സി​ഐ​എ​സ്എ​ഫ് വ​നി​താ കോ​ൺ​സ്റ്റ​ബി​ളാ​യ കു​ൽ​വി​ന്ദ​ർ കൗ​ർ ക​ങ്ക​ണ റാ​ണാ​വ​ത്തി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ങ്ക​ണ റാ​ണാ​വ​ത്തി​ന്‍റെ പ​രാ​തി​യി​ൽ കു​ല്‍​വീ​ന്ദ​ര്‍ കൗ​റി​നെ സി​ഐ​എ​സ്എ​ഫ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ഇ​തി​നു​പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക​ങ്ക​ണ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​ൽ​വീ​ന്ദ​ർ കൗ​റി​നും കു​ടും​ബ​ത്തോ​ടും ഒ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും പ​ഞ്ചാ​ബി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment