കങ്കുവ തനിക്കു വേണ്ടി ശിവ എഴുതിയ കഥ ആയിരുന്നു എന്ന് രജനികാന്ത്. അണ്ണാത്തെ ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാൻ.
ശിവയും കെ.ഇ. ജ്ഞാനവേലും ഒന്നിച്ചാല്‍ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിര്‍മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. തുടര്‍ന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി. സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവര്ക്കും അറിയുന്നതാണ്.
സൂര്യയെ പോലൊരു ജെന്റില്മാന് ഇന്‍ഡസ്ട്രിയില്‍ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു എന്ന് രജനികാന്ത് പറഞ്ഞു.