തൃശൂർ: കേരളാ പോലീസിന് നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്.
തൃശൂര്‍ കണ്ണാറയില്‍ മദ്യപിച്ച് എഎസ്ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
മലപ്പുറം പോലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്.
കണ്ണാറയിൽവച്ച് ബൈക്കിൽ ഇടിച്ചശേഷം കാർ ഒരു കിലോമീറ്റർ നിർത്താതെ പോയി. പിന്നാലെ പോയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിൽ എൽപ്പിച്ചത്.
നാട്ടുകാർ പിടികൂടുമ്പോൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു എഎസ്ഐയും സംഘവും. കണ്ണാറയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്ഐ പ്രദീപിനെതിരേ പോലീസ് കേസെടുത്തു.
അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാർക്കാണ് പരിക്കേറ്റത്.
ചെമ്പൂത്ര തെക്കത്തുവളപ്പിൽ ലിജിത്ത് (24), ഭാര്യ കാവ്യ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും കാലുകൾ തകർന്നു.