പൂച്ചാക്കൽ: കണ്ണട ഉപയോഗിക്കാത്ത അരൂർ എം.എൽ.എ 43,800 രൂപയുടെ കണ്ണട വാങ്ങിയ്ക്കാൻ ഫണ്ട് ലഭിച്ചതിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണട ധരിച്ചു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.
അരൂർ അരൂക്കുറ്റി റോഡ് സഞ്ചാരയോഗ്യമാക്കുക, റൂബില്ലാ വാക്സിനെതിരായ എം.എൽ.എയുടെ നിലപാടിൽ മുഖ്യമന്ത്രി മറുപടി പറയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
വി. കെ.സുനീഷ് അധ്യക്ഷത വഹിച്ചു.സി.എ.അരുണ്‍ ചന്ദ്, പി.സി.സജിവൻ, ടി.പി.അഭിലാഷ് ,കെ.ജെ.ജോബിൻ, ഒ.ടി.ഗിരീഷ്, കെ.എസ്.ശ്യാം ,കെ.എ.ജോളി, വി.കെ.മജീദ്, ടോണി ടോമി, ഷൈൻ, റഫീഖ്, സജിത്ത്, മൈക്കിൾ, കെ.ജെ.ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.