ലണ്ടൻ: അമൂല്യമായ വജ്രങ്ങളും മരതക രത്നങ്ങളും പതിച്ച, 17-ാം നൂറ്റാണ്ടിൽ മുഗളൻമാർ ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടു ജോഡി കണ്ണടകൾ ലേലം ചെയ്യും.
ഇന്ത്യയിൽനിന്ന് എത്തിച്ച കണ്ണടകളാണ് യഥാക്രമം 15 ലക്ഷം, 25 ലക്ഷം പൗണ്ടിനു ലേലത്തിൽ വയ്ക്കുന്നതെന്ന് സൊതപി ലണ്ടൻ അറിയിച്ചു.
ഒക്ടോബർ 22 മുതൽ 27 വരെ നടക്കുന്ന ആർട്ട് ഓഫ് ദി ഇസ്ലാമിക്സ് വേൾഡ് ആന്‍ഡ് ഇന്ത്യ പരിപാടിയിലാണ് ലേലം.
പ്രകാശവലയം, പറുദീസയുടെ കവാടം എന്നിങ്ങനെയാണ് കണ്ണടകൾക്ക് പേരു നൽകിയിരിക്കുന്നത്.