ബംഗളുരു: കന്നഡ പിന്നണി ഗായിക സുസ്മിതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിൽ തിങ്കളാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ചു വർഷം മുന്‍പാണു ചലച്ചിത്രമേഖലയിൽ സജീവമാകുന്നത്. ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ഹിറ്റ് സിനിമകളിലെ പാട്ടുകൾ സുസ്മിതയെ പ്രശസ്തയാക്കി.
ഇരുപത്താറുകാരിയായ സുസ്മിത തൂങ്ങിമരിക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. മരിക്കുന്നതിനു മിനിറ്റുകൾക്കു മുന്‍പു ജീവനൊടുക്കാൻ പോവുകയാണെന്നു കാണിച്ചു സുസ്മിത അമ്മയ്ക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി സുസ്മിതയുടെ ബന്ധുക്കൾ ആരോപിച്ചു. ശരത് കുമാർ എന്നയാളെയാണ് സുസ്മിത് വിവാഹം ചെയ്തത്.
സംഭവത്തിൽ അന്നപൂർണേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.