വടക്കഞ്ചേരി: കണ്ണന്പ്രയിൽ തൊഴിലുറപ്പു തൊഴിലാളികളെകൊണ്ട് പഞ്ചായത്ത് അധികൃതർ സ്വകാര്യവ്യക്തിയുടെ തോട്ടിൻകരയിലുള്ള ഭൂമി കൈയേറി വേലികെട്ടിയതായി പരാതി. ഒന്ന് വില്ലേജിൽ ചൂർക്കുന്ന് പുത്തൻപുരയ്ക്കൽ രവീന്ദ്രനാഥനാണ് ഇതു സംബന്ധിച്ച് തഹസീൽദാർ, വടക്കഞ്ചേരി പോലീസ് എന്നിവർക്ക് പരാതി നല്കിയത്.
കണ്ണന്പ്ര തോട്ടുപാലം ഭാഗത്താണ് കൈയേറ്റം. ഇവിടെ തോടിനോടു ചേർന്നുള്ള രവീന്ദ്രനാഥിന്റെ നാലുസെന്റ് സ്ഥലമാണ് കൈയേറി വേലികെട്ടി തിരിച്ചത്.
കാലങ്ങളായി നികുതി അടച്ചുവരുന്ന പ്രായമായ തെങ്ങുകളുള്ള ഭൂമിയാണ് അനുമതിയില്ലാതെ തൊഴിലാളികളെ വച്ച് കൈയേറിയിട്ടുള്ളതെന്ന് പറയുന്നു. മണ്ണൊലിപ്പ് തടയുന്നതിനായി വളർത്തിയിരുന്ന പരുവപോലെയുള്ള ചെടികൾ വെട്ടിനശിപ്പിച്ചായിരുന്നു അതിക്രമമെന്ന് രവീന്ദ്രനാഥ് പറഞ്ഞു.