തൃശൂർ: കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നതു പഠനത്തിൽ ഗുണം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കണമെന്നു കേന്ദ്ര മന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ശല്യം ഒഴിവാക്കാൻ രക്ഷിതാക്കൾ മൊബൈൽ ഫോണ്‍ പോലുള്ളവ കുട്ടികൾക്കു സമ്മാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാഭവനിൽ ദേശീയ-സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അധ്യക്ഷനായി.
പ്രിൻസിപ്പൽമാരായ സുജാത മേനോൻ, അനില എം. ജയചന്ദ്രൻ, കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി വാര്യർ, സെക്രട്ടറി കെ.പി. അച്യുതൻ, ഡോ. സി.വി. ശ്രീജിത് കുമാർ, പോൾ മാടശേരി എന്നിവർ പ്രസംഗിച്ചു.