കടുവയ്ക്ക് പാലുകൊടുത്തപ്പോള്‍ എന്തൊരു റിലാക്‌സേഷന്‍! ട്രോളന്മാരെ തിരിച്ച് ട്രോളി അല്‍ഫോന്‍സ് കണ്ണന്താനം; സാറിനും തമാശ പറയാനറിയാമല്ലേയെന്ന് സോഷ്യല്‍മീഡിയ; ചിത്രങ്ങള്‍ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിജിയ്ക്ക് വളരെ വേണ്ടപ്പെട്ട വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ പറയുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പ്രാനമന്ത്രിയ്ക്ക് മാത്രമല്ല. മലയാളികള്‍ക്ക് മുഴുവന്‍ വളരെയധികം വേണ്ടപ്പെട്ട, പ്രിയപ്പെട്ട വ്യക്തിയാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കാരണം അദ്ദേഹം എവിടെപ്പോയാലും എന്ത് ചെയ്താലും അത് ആകാംക്ഷയോടെ നിരീക്ഷിക്കുകയും അതിലെ തമാശ ആസ്വദിക്കുകയും ചെയ്യുക എന്നത് മലയാളികളുടെ ശീലമായി കഴിഞ്ഞിരിക്കുകയാണ്.

ഇത്തരത്തില്‍ കണ്ണന്താനവും ഭാര്യ ഷീലയും ചേര്‍ന്ന് ഒരു കടുവകുഞ്ഞിന് പാലുകൊടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്നെയും ഭാര്യയും സ്ഥിരം ട്രോളുന്ന ട്രോളന്മാരെ തിരിച്ച് ട്രോളാനുള്ള ഒരവസരമായിക്കൂടി കണ്ണന്താനം ഇതിനെ ഉപയോഗിച്ചു എന്നതാണ് ഇതിലെ രസകരമായ കാര്യം. ”ബാങ്കോങ്കിലെ കടുവകള്‍ക്കൊപ്പം- എന്തൊരു റിലാക്‌സേഷന്‍” എന്നാണ് തന്റെ ഫോട്ടോയ്ക്ക് കണ്ണന്താനം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.

ആസിയാന്‍ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യ ഷീലയും തായ്‌ലന്റിലെത്തിയത്. തായ്‌ലന്റിലെ ശ്രീരച കടുവ പാര്‍ക്കിലെ സന്ദര്‍ശനത്തിനിടെ എടുത്ത ഫോട്ടോയാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കടുവക്കുഞ്ഞിനെ മടിയില്‍ കിടത്തി കുപ്പിപ്പാല്‍ കൊടുക്കാന്‍ കഴിയുമെന്നതാണ് ശ്രീരച കടുവ പാര്‍ക്കിന്റെ പ്രത്യേകത. മടിയിലിരിക്കുന്നത് കടുവയാണല്ലോ എന്ന പേടിയൊന്നും വേണ്ട, ഒരു വളര്‍ത്തു പൂച്ചയെപ്പോലെ അനുസരണയുള്ളവയാണ് ഇവ..

തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നും 97 കി.മീ അകലെയാണ് ശ്രീരച ടൈഗര്‍ സൂ. ഏകദേശം 200 കടുവകളും പതിനായിരത്തോളം മുതലകളും ഈ സൂവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സൂവിലെത്തിയാല്‍ കുട്ടികള്‍ ഉള്‍പ്പടെ ആര്‍ക്കും കടുവയോടൊപ്പം ചിലവഴിക്കാം. ബംഗാള്‍ കടുവകളാണ് ഇവിടെ കൂടുതലും. മുതല, കാംഗാരു ഉള്‍പ്പെടെ ഇരുന്നൂറിലധികം മൃഗങ്ങളും വൈവിധ്യമാര്‍ന്ന പക്ഷികൂട്ടങ്ങളും ഇവിടെയുണ്ട്.

Related posts