കൊച്ചി: കേന്ദ്രമന്ത്രിയാക്കാത്തതിൽ വിഷമം ഇല്ലെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. മന്ത്രിയായിരുന്നപ്പോൾ നല്ലത് ചെയ്യാൻ കഴിഞ്ഞു. എംപിയെന്ന നിലയിൽ ചെയ്യാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
ബിജെപിക്ക് കേരളത്തിൽ ഈ വളർച്ച പോരെന്നും കണ്ണന്താനം പറഞ്ഞു. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളർച്ച കേരളത്തിൽ ഉണ്ടായില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ വളർച്ച വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ കണ്ണന്താനത്തെ പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കണ്ണന്താനത്തെ പരിഗണിക്കാതെ വി.മുരളീധരനെ മന്ത്രിയാക്കുകയായിരുന്നു.