ക​നാ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ! ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണോ ?

ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ണി​ക്കീ​ൽ റോ​ഡി​ലെ ക​നാ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ന്നു രാ​വി​ലെ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

മൂ​ന്നു ദി​വ​സം മു​ന്പ് ച​ക്ക​ര​ക്ക​ല്ലി​ൽ നി​ന്ന് യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണോ എ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. യു​വാ​വി​ന്‍റെ ചെ​രി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്കു​ന്നു​മ്മ​ൽ മൊ​ട്ട​യ്ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment