ബന്തിപ്പൂർ: മാനന്തവാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പിന്റെ ബന്തിപ്പൂരിലുള്ള ആനക്യാമ്പിൽ വച്ചാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. കർണാടക വനംവകുപ്പാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.
കേരളത്തിൽ നിന്ന് പിടികൂടിയ ആനയെ കേരള വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കർണാടകയിൽ എത്തിച്ചത്.
തുടർന്ന് ആനയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ആനയെ തുറന്ന് വിടാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആന ചരിഞ്ഞത്.
മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; പ്രദേശത്ത് നിരോധനാജ്ഞ; റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കർണാടക വനത്തിൽ നിന്നെത്തിയത്