ഹോ​ട്ട് പ്ര​ണ​യ​രം​ഗ​ങ്ങ​ളു​മാ​യ് ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ജാ​ൻ​വി ക​പു​റും

തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ദേ​വ​ര പാ​ർ​ട്ട് 1 ലെ ​ര​ണ്ടാ​മ​ത്തെ ഗാ​നം റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ജൂ ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ജാ​ഹ്ന​വി ക​പു​റും ഒ​രു​മി​ച്ചെ​ത്തു​ന്ന ഹോ​ട്ട് പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ ഗാ​നം ട്രെ​ന്‍​ഡിം​ഗ് ലി​സ്റ്റി​ല്‍ ഒ​ന്നാ​മ​താ​കു​ക​യാ​ണ്.

തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ളും ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​ര​വു​മാ​യ ജാ​ൻ​വി ക​പു​റും തെ​ലു​ങ്കി​ന്‍റെ സ്വ​ന്തം ജൂ ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ഒ​രു​മി​ച്ചെ​ത്തു​ന്ന കൊ​ര​ട്ടാ​ല ശി​വ​യു​ടെ ദേ​വ​ര പാ​ർ​ട്ട് 1 വ​രു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തി​ലാ​ണ്. വ​ലി​യ ബ​ജ​റ്റി​ല്‍ ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ദേ​വ​ര ഒ​രു​ങ്ങു​ന്ന​ത്. സി​നി​മ​യി​ലെ ആ​ദ്യ ഗാ​ന​വും ട്രെ​ന്‍​ഡിം​ഗാ​യ​താ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​മാ​യ ക​ണ്ണി​ണ​ത​ൻ കാ​മ​നോ​ട്ടം… സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ചൂ​ടു പി​ടി​പ്പി​ക്കു​ക​യാ​ണ്. റൊ​മാ​ന്‍റി​ക് മെ​ല​ഡി​യി​ൽ‍ ജാ​ൻ​വി​യും ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ത​മ്മി​ൽ ഹോ​ട്ട് പ്ര​ണ​യ​രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

സാ​രി​യ​ണി​ഞ്ഞ ജാ​ൻ​വി​യ്ക്കൊ​പ്പ​മു​ള്ള എ​ന്‍​ടി​ആ​റി​ന്‍റെ പ്ര​ണ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ചൂ​ടാ​ക്കു​ക​യാ​ണ്. ഇ​വ​ര്‍ ഒ​ന്നി​ച്ചു​ള്ള കെ​മി​സ്ട്രി​ക്ക് നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് ആ​രാ​ധ​ക​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ എ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ര​വ് പോ​ലെ തോ​ന്നു​ന്നു… എ​ന്ന ക്യാ​പ്ഷ​ൻ ന​ല്‍​കി​യാ​ണ് ജാ​ൻ​വി ഈ ​ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജാ​ൻ​വി​യു​ടെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​ണ് ദേ​വ​ര. ഇ​തി​നോ​ട​കം ത​ന്നെ ഗാ​ന​ത്തി​ന് മി​ല്ല്യ​ണ്‍ വ്യൂ​സാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​നി​രു​ദ്ധ് സം​ഗീ​തം ന​ല്‍​കു​ന്ന ഗാ​ന​ത്തി​ന്‍റെ മ​ല​യാ​ളം വ​രി​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത് മ​ങ്കൊ​ന്പ് ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്. ശി​ൽ​പ്പ റാ​വു​വാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 27-നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. കൊ​ര​ട്ടാ​ല ശി​വ​യും എ​ൻ​ടി​ആ​റും ജ​ന​താ ഗാ​രേ​ജി​ന് ശേ​ഷം ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് താ​ര​മാ​യ സെ​യ്ഫ് അ​ലി ഖാ​നും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

യു​വ​സു​ധ ആ​ർ​ട്സും എ​ൻ​ടി​ആ​ർ ആ​ർ​ട്സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ന​ന്ദ​മൂ​രി ക​ല്യാ​ണ്‍ റാം ​ആ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​കാ​ശ് രാ​ജ്, ശ്രീ​കാ​ന്ത് മേ​ക്ക, ഷൈ​ൻ ടോം ​ചാ​ക്കോ, ന​രൈ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി അ​ഭി​നേ​താ​ക്ക​ള്‍ ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

Related posts

Leave a Comment