കണ്ണൂര്‍: നാളെ മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്.
ഇന്ന് ജില്ലയിലെ വാഹന പരിശോധനയ്ക്കൊപ്പം കടകളിലും പരിശോധന നടത്തി. കടകളില്‍ തിരക്ക് കൂടുന്നുണ്ടോ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്നിങ്ങനെയാണ് പോലീസ് പരിശോധിക്കുന്നത്.
ഏതെങ്കിലും രീതിയിലുള്ള കോവിഡ് മാനദണ്ഡ ലംഘനം കണ്ടാല്‍ കടകള്‍ അടച്ചുപൂട്ടാനുള്ള നടപടിയും പോലീസ് സ്വീകരിക്കുന്നുണ്ട്.
നാളെ മുതല്‍ അവശ്യസാധനങ്ങളുടെ കടകളും വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍,നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
ഈ സാഹചര്യത്തില്‍ കടകളില്‍ തിരക്കനുഭവപ്പെടുന്നത് കണക്കിലെടുത്താണ് പോലീസ് പരിശോധന ശക്തമാക്കിയത്. നാളെ മുതല്‍ വാഹന പരിശോധനയും കര്‍ശനമാക്കും.