മട്ടന്നൂര്‍: പൊറോറയില്‍ വീട്ടുപരിസരത്ത് കാണപ്പെട്ട കുട്ടിത്തേവാങ്കിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
പൊറോറയിലെ കെ.വി. പ്രവീണിന്റെ വീടിന് സമീപത്താണ് കുട്ടിത്തേവാങ്കിനെ കണ്ടെത്തിയത്.
മരത്തില്‍ നിന്ന് വീണു കിടക്കുന്ന നിലയിലായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കൊട്ടിയൂര്‍ റേഞ്ച് ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ജിജിലിന് കുട്ടിത്തേവാങ്കിനെ കൈമാറി.
എന്‍. രാഗേഷ്, കെ.വി. പ്രവീണ്‍, പ്രശാന്ത് എന്നിവരാണ് കൈമാറിയത്.