ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്ക് നാ​ൽ​ക്കാ​ലി​ക​ളെ ലോ​റി​ക​ളി​ൽ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​വ​രു​ന്നു; നടപടിയെടുക്കാൻ അധികൃതകർ തയാറാകുന്നില്ലെന്ന് പരാതി

കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും പ​ശു​വും പോ​ത്തും അ​ട​ങ്ങു​ന്ന നാ​ൽ​ക്കാ​ലി​ക​ളെ ലോ​റി​ക​ളി​ൽ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന കാ​ഴ്ച പൊ​തു​നി​ര​ത്തി​ൽ സ്ഥി​രം പ​തി​വാ​കു​ന്നു. ത​മി​ഴ് നാ​ട്ടി​ലെ കാ​ലി​ച​ന്ത​ക​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ അ​റ​വു​ശാ​ല​ക​ളി​ലേ​ക്കാ​ണ് ഈ ​മി​ണ്ടാ​പ്രാ​ണി​ക​ളെ കു​ത്തി നി​റ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്. ലോ​റി​ക​ളി​ൽ നി​ന്നു തി​രി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം അ​ട്ടി​യി​ട്ടാ​ണ് ഇ​വ​യെ ക​ട​ത്തി​കൊ​ണ്ടു വ​രു​ന്ന​ത്.

പൊ​രി​വെ​യി​ത്തും മ​ഴ​യ​ത്തു​മാ​ണ് ഇ​വ​യെ ലോ​റി​ക​ളി​ൽ ക​ട​ത്തി​കൊ​ണ്ട് വ​രു​ന്ന​ത് . ത​മി​ഴ് നാ​ട്ടി​ലെ ച​ന്ത​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ അ​റ​വു​ശാ​ല​ക​ളി​ലേ​ക്ക് ദു​രി​ത​പൂ​ർ​ണ​മാ​യ യാ​ത്ര​യാ​ണ് ഈ ​ക​ന്നു​കാ​ലി​ക​ൾ​ക്ക്. ര​ണ്ടും മൂ​ന്നും ദി​വ​സ​മാ​ണ് ലോ​റി​ക​ളി​ലെ യാ​ത്ര.

ഈ ​ദി​വ​സ​ങ്ങ​ളി​ലൊ​ന്ന് ഇ​വ​യ്ക്ക് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ കൊ​ടു​ക്കാ​റി​ല്ല. കേ​ര​ളാ- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ചെ​ക്കു പോ​സ്റ്റു​ക​ൾ ക​ട​ന്നാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ങ്ങ​നെ കാ​ലി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് . ജി​ല്ല​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മാ​യി ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് വ​ഴി​യാ​ണ് കാ​ലി​ക​ൾ എ​ത്തു​ന്ന​ത്.

ആ​ര്യ​ങ്കാ​വി​ൽ മൃ​ഗ​പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​കം ചെ​ക്കു പോ​സ്റ്റും ഉ​ണ്ട്. ഇ​വി​ടെ പ​രി​ശോ​ധി​ച്ച് രോ​ഗം ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കാ​ലി​ക​ളെ കൊ​ണ്ടു​വ​രേ​ണ്ട​ത്. എ​ന്നാ​ൽ ചെ​ക്കു​പോ​സ്റ്റു​ക​ളി​ൽ കൈ​ക്കൂ​ലി കൊ​ടു​ത്ത​ശേ​ഷ​മാ​ണ് ക​ട​ത്തു​കാ​ർ കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​ലി​ക​ളെ ഇ​ങ്ങ​നെ ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന​ത് നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ മു​ന്നി​ലൂ​ടെ​യും ജ​ന​ത്തി​ര​ക്കേ​റി​യ ടൗ​ണു​ക​ളി​ലൂ​ടെ​യു​മാ​ണ്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ ത​യാ​റാ​കു​ന്നി​ല്ല.

Related posts