നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ക്കാ​ൻ  അ​വ​സ​രം ; പൊ​തു​ജ​ന​ങ്ങ​ൾ​ക്കായി  നാളെ  മു​ത​ൽ 12 വ​രെ തുറന്നു നൽകും

മ​ട്ട​ന്നൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്നു. നാ​ളെ മു​ത​ൽ 12 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​തേ​ണ്ട​താ​ണ്.

സ​ന്ദ​ർ​ശ​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ്സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട​ണം. സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ സേ​ന​യു​ടെ​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല.

പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ളും മ​റ്റും പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്കാ​നും പാ​ടി​ല്ല. വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണെ​ന്ന് കി​യാ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related posts