മട്ടന്നൂർ: വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്തതാവളത്തിൽ പിടിയിലാകുന്നവർ ഏറെയും അജ്ഞതമൂലം.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിദേശത്തേക്ക് പോകുന്ന അഞ്ച് പേരിൽ നിന്നാണ് 30 ലക്ഷത്തോളം രൂപ പിടികൂടിയത്. പണം വിദേശത്തേക്ക് കൊണ്ടു പോകുന്നത് സംബന്ധിച്ച് അറിവില്ലായ്മയാണ് പിടിക്കപ്പെടുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തി തിരിച്ച് പോകുന്നവരിൽ നിന്നാണ് ഇതുവരെയായി വിദേശ കറൻസി പിടികൂടിയത്.
5000 ഡോളറോ അതിന് തുല്യമൂല്യം വരുന്ന കറൻസികളോ വിദേശത്തേക്ക് കൊണ്ടുപോകാൻ നിയമമുണ്ടെങ്കിലും കൂടുതൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് പിടിക്കപ്പെടുന്നത്. 5000 ഡോളറായ ഇന്ത്യൻ രൂപ പ്രകാരം മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ വരെ കൊണ്ടുപോകാനാകും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് എത്ര പണം വേണമെങ്കിലും കൊണ്ടുവരാനാകും.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരൻ കസ്റ്റംസ് കൗണ്ടറിൽ പോയി ഫോം വാങ്ങി കറൻസികളുടെ കണക്ക് രേഖപ്പെടുത്തി നൽകിയതിനു ശേഷം കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് ലഭിക്കുന്ന രേഖ സൂക്ഷിച്ചാൽ വിദേശ രാജ്യങ്ങളുടെ കറൻസി ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാനും തിരിച്ച് വിദേശത്ത് കൊണ്ടു പോകാനും കഴിയും.
എന്നാൽ ഫോം പൂരിപ്പിച്ച് നൽകാതെ യാത്ര ചെയ്താൽ ചെക്കിംഗ് പരിശോധനയിലെത്തിയാൽ പണം പിടിക്കപ്പെട്ടാൽ പിടിക്കപ്പെടുന്ന പണം സർക്കാരിലേക്ക് കണ്ടുകെട്ടുകയും കറൻസി കടത്തുന്നതിനിടെ പിടിയിലായവരുടെ യാത്ര തടസപ്പെടുകയും വൻ തുക കസ്റ്റംസ് ഈടാക്കുകയും ചെയ്യും. വിദേശത്ത് പോകുമ്പോൾ 5000 ഡോളറോ അതിന് തുല്യമൂല്യം വരുന്ന കറൻസികളോ അല്ലാതെ കൂടുതൽ പണം വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചാൽ പിടിക്കപ്പെടും.
സുരക്ഷാ പരിശോധനയിൽ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിക്കൊടുത്താൽ പണം സർക്കാരിലേക്ക് പോകുകയും ചെയ്യും.ഇതിനു പുറമെ യാത്രക്കാർക്ക് കസ്റ്റംസ് പിഴ ഈടാക്കുകയും ചെയ്യും. അസി.കമ്മീഷണർ തീരുമാനിക്കുന്നതായിരിക്കും പിഴ. ദുബായ് വിമാന സർവീസ് ആരംഭിച്ചതോടെയാണ് കറൻസി പിടികൂടിയത്. ലക്ഷങ്ങൾ സർക്കാരിലേക്ക് പോകുന്നതിന് പുറമെ യാത്രക്കാർ വൻ തുക പിഴ അടക്കേണ്ടി വരും.
പിഴ അടച്ചാൽ മാത്രമേ പാസ്പോർട്ട് ഉടമസ്ഥന് തിരികെ നൽകുകയുള്ളു. വിദേശ രാജ്യങ്ങളുടെ കറൻസികളുമായി വിദേശത്തേക്ക് പോകുമ്പോൾ നിയമം മനസിലാക്കിയാൽ പണം നഷ്ടമാകാതെ രക്ഷപ്പെടാൻ കഴിയും.