മട്ടന്നൂർ: തേനീച്ച കാരണം വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്തിന് ചുറ്റും തേനീച്ച വലയം വച്ചതാണ് കാരണം. ഏറെ നേരം കാത്തു നിന്നിട്ടും തേനീച്ച കൂട്ടം വിട്ടു പോയില്ല. ഒടുവിൽ മഴ വന്നതോടെ തേനീച്ച അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ മഴ നിലച്ചതും വീണ്ടും തേനീച്ച എത്തി.
തുടർന്ന് വിമാനത്തിന്റെ വലത് വശം ഡോർ വഴിയാത്രക്കാർ ഇറങ്ങി. തേനീച്ച കാരണം ഏറെ വൈകിയാണ് യാത്രക്കാർ പുറത്ത് ഇറങ്ങിയതെന്നാണ് യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്