തലശേരി: കണ്ണൂര്‍ ജില്ലയിലെ അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഇത് ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. അതുകൊണ്ട് അദ്ദേഹം തന്നെസമാധാനത്തിന് മുന്കകൈയെക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ആത്മ സുഹൃത്തായ കുമ്മനം രാജശേഖരനുമായി ഫോണില്‍ ബന്ധപ്പെട്ടാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. എന്നിട്ടും തീരുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും ബിജെപിയുടെയും പശ്ചിമ ബംഗാള്‍ ഘടകവുമായി ബന്ധപ്പെട്ടാല്‍ സാധി ക്കുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
കണ്ണൂര്‍ ജില്ല തികച്ചും രാഷ്ട്രീയ ക്രിമിനലുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് സംസാരിക്കുന്ന സിപിഎമ്മും ബിജെപിയും ഒരു പോലെ ഉത്തരവാധികളാണ്. രണ്ടു പാര്‍ട്ടികളെയും ഒരു നാണയത്തിന്റെ ഇരു വശങ്ങളായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇനിയെങ്കിലും ആയുധമെടുത്തുള്ള രാഷ്ട്രീയം ഇരു വരും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇരു പാര്‍ട്ടിയിലും പെട്ട നേതാക്കളുടെ കുടുംബത്തിലെ കുട്ടികള്‍ അക്രമത്തില്‍ പങ്കാളികള്‍ ആവുന്നില്ല.
ചാവ് നിലങ്ങളില്‍ നിന്നും ഉയരുന്ന നിലവിളികള്‍ നിരാലംബരായ കുടുംബത്തിന്റെ വേദയായി മാറിക്കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ കൊലപാതക പരമ്പര ആരംഭിച്ചിട്ട് 40 വര്‍ഷത്തേളമായി. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ജനങ്ങൾ ശക്തമായി ഇതിനെതിരേ പ്രതികരിക്കണം. കഠാര രാഷ്ട്രീയത്തെ തുറന്നു കാണിക്കണം. ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കാന്‍ ഇന്ന് ഇന്ത്യനാഷണല്‍ കോണ്‍ഗ്രസിനു മാത്രമെ സാധിക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.