സംശയത്തിലായിരുന്ന അക്കാര്യത്തിന് തീരുമാനമായിരിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം വിമാനം ഇറങ്ങുന്ന യാത്രക്കാരന്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും. ബുധനാഴ്ചയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാനുള്ള അനുമതി അമിത് ഷായ്ക്ക് ലഭിച്ചത്.
ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരില്‍ എത്തുന്നത്. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അര്‍ഹനാവും. വിമാനത്താവളത്തിന്റെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്ന സമയത്താണിത്.
പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ അതൃപ്തി ഉണ്ടെങ്കിലും കണ്ണൂരില്‍ എത്തുന്ന ആദ്യ യാത്രക്കാരനായി അമിത് ഷാ മാറുന്നതിന്റെ ആഹ്‌ളാദത്തിലാണ് ബിജെപി നേതാക്കള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ അമിത് ഷായുടെ സന്ദര്‍ശനം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.