കണ്ണൂർ: വീട്ടമ്മയെ നിരന്തരം ഫോൺവിളിച്ച് ശല്യംചെയ്ത ഓട്ടോഡ്രൈവറെ വീട്ടമ്മയുടെ മകനും കൂട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ സിറ്റിയിലുള്ള ഒരു സ്ത്രീയെയായിരുന്നു ഓട്ടോ ഡ്രൈവർ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നത്. വീട്ടമ്മയുടെ മകനും സുഹൃത്തും ചേർന്ന് പയ്യാന്പലത്തേക്ക് ഓട്ടംവിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ മർദിക്കുകയായിരുന്നു.
മർദനത്തിൽ ഓട്ടോഡ്രൈവറുടെ രണ്ടു പല്ല്പോയി. കണ്ണൂർ ടൗൺ പോലീസ് ഓട്ടോഡ്രൈവറുടെ പരാതിയിൽ രണ്ടുപേർക്കെതിരേ കേസെടുത്തു.