ക​ക്കാ​ട് അ​ജ്ഞാ​ത മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മോ, അ​പ​ക​ട​മോ…?

ക​ണ്ണൂ​ർ: ക​ക്കാ​ട് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ക്കാ​ട് ല​ക്ഷ്മ​ണ​ൻ ക​ട​യ്ക്കു സ​മീ​പ​മു​ള്ള ബ​സ്‌​സ്റ്റോ​പ്പി​നോ​ടു ചേ​ർ​ന്നാ​ണ് 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ഇന്നു രാവിലെ ക​ണ്ട​ത്. വെ​ളു​ത്തു മെ​ലി​ഞ്ഞ ശ​രീ​രം, കാ​വി​മു​ണ്ടും നീ​ല ഫു​ൾ​കൈ ഷ​ർ​ട്ടു​മാ​ണ് വേ​ഷം.

ന​ര​ച്ച താ​ടി​. മു​ടി​ പി​റ​കി​ൽ അ​ല്പം നീ​ട്ടി​വ​ള​ർ​ത്തി​യ നി​ല​യി​ലാ​ണ്. ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ രാ​ഘ​വ് ടൈ​ലേ​ഴ്സ് ക​ണ്ണൂ​ർ ലേ​ബ​ൽ പ​തി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

കൊ​ല​പാ​ത​ക​മാ​ണോ, അ​പ​ക​ട മ​ര​ണ​മാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​വ​ർ ടൗ​ൺ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റി​യി​ച്ചു.

Related posts