കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്നു പേർ മരിച്ചു. ബസിലെ ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി പ്രജിത്തും യാത്രക്കാരായ ജിതേഷ്, ഹേമലത എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരുവിൽ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് രാവിലെ അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്. ബസ് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്തോടെ നടന്നു വരികയാണ്. രക്ഷാ പ്രവർത്തനത്തിനായി അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.