ക​ണ്ണൂ​ർ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ സിപിഎം പ്രവർത്തകന്‍റെ കൊ​ല​പാ​ത​കം:   ആർഎസ്എസുകാരായ ഒ​ൻ​പ​ത് പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ

ത​ല​ശേ​രി: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ച് ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​മ്പ​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി കെ.​പി.​ര​വീ​ന്ദ്ര​നെ (47) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ൻ​പ​ത് പ്ര​തി​ക​ളെ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി.

ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ പാ​നൂ​ർ സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ ആ​ന്പി​ലാ​ട്ടു​ചാ​ലി​ൽ പ​വി​ത്ര​ൻ, ത​ന്പാ​ൻ​ക​ട​വി​ലെ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ ഫ​ൽ​ഗു​ന​ൻ, സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ ക​ച്ചേ​രി കു​ഞ്ഞി​പ്പ​റ​ന്പ​ത്ത് ര​ഘു, അ​ര​ക്കി​ണ​ർ ഭ​ദ്രാ നി​വാ​സി​ൽ സ​ന​ൽ പ്ര​സാ​ദ്, കൂ​ത്തു​പ​റ​ന്പ് ന​ര​വൂ​രി​ലെ പി.​കെ. ദി​നേ​ശ​ൻ, മൊ​കേ​രി​യി​ലെ കു​നി​യി​ൽ കോ​ള​യ​ത്താം​വീ​ട്ടി​ൽ കൊ​ട്ട​ക്ക ശ​ശി, കൂ​ത്തു​പ​റ​ന്പ് കോ​യ​പ്രം വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ, സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ ത​ര​ശി​യി​ൽ സു​നി, ബാ​ലു​ശേ​രി​യി​ലെ പി.​വി. അ​ശോ​ക​ൻ എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ​ക്കു​ള്ള ശി​ക്ഷ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് വി​ധി​ക്കും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 25 സാ​ക്ഷി​ക​ളെ​യും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ര​ണ്ടു സാ​ക്ഷി​ക​ളെ​യു​മാ​ണ് വി​സ്ത​രി​ച്ച​ത്. 17 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. 15 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക കേ​സി​ല്‍ ഇ​പ്പോ​ഴാ​ണ് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി​പ​റ​യു​ന്ന​ത്.

Related posts