കണ്ണൂർ: കണ്ണൂർ ടൗൺ സിഐയ്ക്കും മക്കൾക്കും വധഭീഷണി. ഭാര്യയുടെ പേരിലാണ് രണ്ടുദിവസം മുന്പ് ഭീഷണികത്ത് വന്നത്. കണ്ണൂരിൽനിന്നു പോസ്റ്റ് ചെയ്ത കത്തിൽ ” ഒരു കൊലക്കേസിൽ ഞങ്ങളെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാൽ സിഐ രത്നകുമാറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തും.
മാത്രമല്ല മക്കളെ വയറിനു കീറി ജയിലിൽ പോകും എന്ന് തുടങ്ങുന്ന വാചകങ്ങളാണ് ഭീഷണി കത്തിൽ ഉള്ളത്. ഭീഷണി കത്ത് ഇന്നു രാവിലെ വളപട്ടണം പോലീസിന് കൈമാറിയിട്ടുണ്ട്.സംഭവത്തെ കുറിച്ച് വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് ഓഫീസർമാർക്കുനേരേ ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാകാറുണ്ടെങ്കിലും ഓഫീസറുടെ ഭാര്യയ്ക്കു നേരിട്ട് കത്തയയ്ക്കുന്നതും മക്കളെയടക്കം വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും അസാധാരണമാണ്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.