ദക്ഷിണ കൊറിയയോട് മത്സരിച്ച് തോറ്റ ജര്‍മനിയുടെ ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടര്‍! ട്രോളെന്ന് ആദ്യം കരുതിയെങ്കിലും വലിയ കാര്യമാണ് കളക്ടര്‍ ആവശ്യപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത് പിന്നീട്

ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ ദക്ഷിണകൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിന്, നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി തോറ്റത് ആ ടീമിന്റെ ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു. എന്നാല്‍ മത്സരം കഴിഞ്ഞയുടന്‍ കണ്ണൂര്‍ കളക്ടര്‍, ജില്ലയിലെ ജര്‍മ്മന്‍ ആരാധകരോടായി പറഞ്ഞ ഒരു കാര്യമാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ജര്‍മ്മന്‍ ആരാധകരെ പരഹസിച്ചുള്ള പോസ്റ്റാണെന്ന് തോന്നുമെങ്കിലും വലിയ ഒരു സന്ദേശമാണ് കളക്ടര്‍ ജനത്തിന് നല്‍കിയത്.

എന്നാല്‍ പലരും അദ്ദേഹത്തിന്റെ പോസ്റ്റിനെ തെറ്റിദ്ധരിക്കുകയായിരുന്നു. ലോകകപ്പില്‍ ദക്ഷിണകൊറിയയോട് തോറ്റുപുറത്തായതിന് പിന്നാലെയാണ് ജര്‍മന്‍ ആരാധകരെ തേടി കണ്ണൂര്‍ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്. പോസ്റ്റ് വായിച്ച പലരും അത് കളക്ടറുടെ ട്രോളാണെന്നാണ് കരുതിയത്. എന്നാല്‍ അതങ്ങനെയല്ല മികച്ച ഒരു സന്ദേശമാണ് കളക്ടര്‍ നല്‍കിയതെന്ന് പലരും കുറേക്കഴിഞ്ഞാണ് മനസിലാക്കിയത്.

ഒറ്റവായനയില്‍ ട്രോളാണെന്ന് തോന്നുമെങ്കിലും പോസ്റ്റില്‍ അല്‍പം കാര്യമുണ്ട്. കണ്ണൂരിലെ എല്ലാ ജര്‍മന്‍ ആരാധകരും ജര്‍മന്‍ ടീമിനുവേണ്ടി വച്ച ഫ്‌ളക്‌സുകള്‍ സ്വമേധയാ എടുത്തുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കളക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ പോസ്റ്റ്. പോസ്റ്റിന് പിന്തുണയും ധാരാളം ലഭിക്കുന്നുണ്ട്.

നേരത്തെ ലോകകപ്പ് പ്രമാണിച്ച് പിവിസി ഫ്‌ളക്‌സ് ഉപയോഗിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകകപ്പ് ആവേശം കെടുത്തുന്നതാണ് കളക്ടറുടെ നീക്കമെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. രാഷ്ട്രീയനേതാക്കളുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാനും ഈ ഉത്സാഹം കാണിക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Related posts