ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സ് പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്..! ഡി​സി​സി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച നേ​താ​വി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്; ഗ്രൂപ്പുകളിയുടെ ഭാഗമായുള്ള ഒതുക്കലാണ് നോട്ടീസിന് പിന്നിലെന്ന് പാർട്ടി പ്രവർത്തകർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യി​ലെ ഭി​ന്ന​ത പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന ഡി​സി​സി യോ​ഗ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യ നേ​താ​വി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത് പാ​ർ​ട്ടി​ക്ക​ക​ത്ത് പു​തി​യ ച​ർ​ച്ച​യാ​കു​ന്നു. പാ​ർ​ട്ടി​ക​മ്മി​റ്റി​യി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സി​ന​ക​ത്തെ ഗ്രൂ​പ്പ് ക​ളി​യു​ടെ ഭാ​ഗ​മാ​യി ചി​ല​രെ ഒ​തു​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു പി​ന്നി​ലെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യ​യാ​യ​പ്പോ​ഴാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ ഒ​രു ജി​ല്ലാ നേ​താ​വ് വി​മ​ർ​ശി​ച്ച​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഡി​സി​സി​യു​ടെ സ്വ​ന്തം സ്ഥ​ല​ത്തെ ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും പു​തി​യ ഓ​ഫീ​സ് യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തി​നെ കു​റി​ച്ചാ​യി​രു​ന്നു പാ​ർ​ട്ടി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. വ്യാ​പാ​ര സ​മു​ച്ഛ​യ​വും ഓ​ഫീ​സും നി​ർ​മി​ക്കാ​ന​വാ​യി​രു​ന്നു നേ​ര​ത്തെ ഡി​സി​സി തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ വ്യാ​പാ​ര സ​മു​ച്ഛ​യ​ത്തി​ലു​ള്ള പാ​ർ​ട്ടി ഓ​ഫീ​സ് എ​ന്ന​ത് പാ​ർ​ട്ടി ശ​രി​യ​ല്ലെ​ന്നും പാ​ർ​ട്ടി ഓ​ഫീ​സി​ന്‍റെ സ്വ​കാ​ര്യ​ത​യ​ക്ക് ചേ​രു​ന്ന​ത​ല്ലെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു വ്യാ​പാ​ര സ​മു​ച്ഛ​യ പ​ദ്ധ​തി ഒ​ഴി​വാ​ക്കി ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ പാ​ർ​ട്ടി ഓ​ഫീ​സ് പ​ണി​യാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു കൊ​ണ്ടു വീ​ണ്ടും വ്യാ​പാ​ര സ​മു​ച്ഛ​യ​ത്തോ​ടു കൂ​ടി​യു​ള്ള പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മി​ക്കാ​ൻ അ​ണി​യ​റ നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് ഡി​സി​സി യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

എ​ൻ. രാ​മ​കൃ​ഷ്ണ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ഒ​രു രൂ​പ വീ​തം പി​രി​ച്ചെ​ടു​ത്ത് നി​ർ​മി​ച്ച പാ​ർ​ട്ടി ഓ​ഫീ​സാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പൊ​ളി​ച്ച​ത്. ഇ​വി​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ത്തോ​ടും കൂ​ടി​യ ഓ​ഫീ​സ് ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു കെ​ട്ടി​ടം പൊ​ളി​ക്കു​ന്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഫീ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ ജി​ല്ലാ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ൻ. ആ​റി​നെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തു​വ​രെ​യു​ള്ള നി​ർ​മാ​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ചു സം​ശ​യം ഉ​യ​ർ​ത്തു​ക​യും ക​ണ​ക്കു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്നും വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു. ഇ​തേ തു​ട​ർ​ന്ന് യോ​ഗം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​ട​പെ​ട്ട് ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പാ​ർ​ട്ടി ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ ഒ​രു നേ​താ​വി​നെ​തി​രേ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത് ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക്ക് യോ​ജി​ക്കാ​ത്ത​താ​ണെ​ന്ന് പാ​ർ​ട്ടി​ക്ക​ക​ത്തെ ഒ​രു മു​തി​ർ​ന്ന നേ​താ​വ് പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​തേ അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു ജോ​ലി​യു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ശ​ന്പ​ള​ത്തി​ന്‍റെ പ​ത്തു​ശ​ത​മാ​നം തു​ക സം​ഭാ​വ​ന​യാ​യി വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ലാ നേ​താ​വി​നെ​തി​രേ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഫ​ണ്ട് ശേ​ഖ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഇ​ത് പി​റ​കോ​ട്ട​ടി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പാ​ർ​ട്ടി ഓ​ഫീ​സ് എ​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം ഉ​ൾ​ക്കൊ​ള്ളാ​ൻ നേ​താ​ക്ക​ളി​ൽ പ​ല​രും ഇ​പ്പോ​ഴും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​രി​ൽ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. നേ​തൃ​ത്വ​ത്തെ​യും നേ​തൃ​ത്വ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​വ​രെ​യും വി​മ​ർ​ശി​ച്ചാ​ൽ അ​നു​ഭ​വം ഇ​താ​യി​രി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ഴ​ത്തെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്നും പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts