ചുവപ്പു ഭീകരതയിലെ 21-ാം കൊലപാതകം..! പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ഇരുപത്തിയൊന്നാമത്തെ രാഷ്ട്രീയ കൊലപാതകം; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

കണ്ണൂരിൽ ഭരണത്തിന്‍റെ തണലിൽ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന 21-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഭരണത്തിന്‍റെ തണലിൽ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം അക്രമം നടത്തുകയാണ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

Related posts