ചെങ്ങന്നൂർ: സിപിഎം ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ഇങ്ങോട്ട് കിട്ടിയപ്പോൾ അങ്ങോട്ടും പ്രതികരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ആക്രമണം ഉണ്ടായാൽ പലസ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ട്. കായിക ബലം ഉപയോഗിച്ച് ആർഎസ്എസ് ഇടതുപക്ഷത്തെ നേരിടുകയാണെന്നും ചെങ്ങന്നൂരിൽ ആർഎസ്എസ് വോട്ടിന് പ്രാധാന്യമില്ലെന്നും ബാലൻ പറഞ്ഞു.
മാഹി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബാലന്റെ പ്രതികരണം. മാഹിയിൽ സിപിഎം പ്രവർത്തകൻ ബാബു കൊല്ലപ്പെട്ടതിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിനെയും ഒരു സംഘം കൊലപ്പെടുത്തിയിരുന്നു.