കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുംമുന്പ് മരണവുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി കെ.പ്രമോദ് നടത്തിയ പ്രതികരണം അനുചിതമായി എന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
സുരേന്ദ്രന് എതിരെയുണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി പരാതി നല്‍കും. മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് പരാതി നല്‍കുക. സൈബർ ആക്രമണം നടത്തിയ ആൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല.
ഡിസിസി മുൻ ഓഫിസ് സെക്രട്ടറി മോഹനന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണം തെറ്റും ബാലിശവുമെന്ന് കണ്ണൂര്‍ കോര്പറേഷന് ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്.
ആരുടെയും വാക്കുകൊണ്ടോ എതിര്‍പ്പുകൊണ്ടോ തളര്‍ത്താന്‍ കഴിയുന്ന നേതാവല്ല കെ. സുരേന്ദ്രനെന്നും അതിശക്തനായ ആ നേതാവിനെ സമൂഹമാധ്യമത്തിലൂടെ തളര്‍ത്താനാകില്ലെന്നും പി.കെ. രാഗേഷ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിതന്നെ പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. ഏതന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും രാഗേഷ് പറഞ്ഞു. സുരേന്ദ്രനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റിനുപിന്നില് താനാണെന്നു തെളിയിച്ചാല്‍ ആനിമിഷം രാജിവയ്ക്കാന്‍ തയാറാണെന്നും രാഗേഷ് പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി സുരേന്ദ്രേട്ടനെ അറിയാം. ഏതു പ്രതികരണത്തെയും എതിര്‍പ്പുകളെയും ശരംകണക്കെ പ്രതിരോധിക്കുന്ന വ്യക്തിയാണ് കെ. സുരേന്ദ്രന്. എതിര്പ്പുകൊണ്ടൊന്നും അദ്ദേഹത്തെ തളര്‍ത്താനാകില്ലെന്നും രാഗേഷ് പറഞ്ഞു.
അടുത്ത മേയര്‍സ്ഥാനാര്‍ഥിയായി യുഡിഎഫ് കണ്ടുവച്ച സുരേന്ദ്രന്റെ മരണം പാര്‍ട്ടിക്കുള്ളിൽ തന്നെയുണ്ടായ സൈബര്‍ ആക്രമണംകൊണ്ടാണെന്ന് കെപിസിസി അംഗം കെ. പ്രമോദ് പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതു വിവാദമായതോടെയാണ് രാഗേഷ് പ്രതികരിച്ചത്.
അതേസമയം, ചില ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള വ്യക്തിപരമായ ആരോപണമാണിതെന്നും അസ്ഥാനത്തുണ്ടായ ഇത്തരം ആരോപണം ശരിയായില്ലെന്നും പാര്‍ട്ടിയില്‍ത്തന്നെ ഇപ്പോള്‍ അഭിപ്രായം ഉയരുന്നുണ്ട്.
സുരേന്ദ്രനെതിരേ മാത്രമല്ല നിരവധി നേതാക്കള്‍ക്കെതിരേ ഇതിനകംതന്നെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രതികരിച്ചിട്ടുണ്ട്. ഷ്