
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപിയുടെ നേതൃത്വത്തിൽ റെയ്ഡ്.പുലർച്ചെ നാലുമുതൽ തുടങ്ങിയ റെയ്ഡ് രാവിലെ 7.15 ഓടെയാണ് അവസാനിച്ചത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂർ റേഞ്ച് ഐജി സേതുരാമൻ, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 150 പോലീസുകാരും റെയ്ഡിനെത്തിയിരുന്നു. റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ് നിറച്ച ബീഡികൾ, ആയുധങ്ങൾ എന്നിവ പിടികൂടി.