കല്യാണത്തിന്റെ പേരില്‍ തമ്മിലടി ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണ സംഭവമാണ്. എന്നാല്‍ കണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് വരന് രംഗത്തെത്തിയാലോ? കണ്ണൂര്‍ എടക്കാട്ടെ യുവാവും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. വരന് കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. ഒടുവില്‍ കല്യാണനിശ്ചയത്തിനു ചെലവായ പണം പ്രതിശ്രുത വരനില്‍ നിന്നു വാങ്ങി പോലീസ് പ്രശ്നം പരിഹരിച്ചു.
വരനും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ യുവതിയെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്ല രീതിയില്‍ തന്നെ വിവാഹനിശ്ചയവും നടത്തി. ഇതിനു ശേഷമാണ് ആള്‍മാറാട്ടം ആരോപിച്ച് വരനും വീട്ടുകാരും പിന്മാറിയത്. ആള്‍മാറാട്ടവും നടത്തിയില്ലെന്നു പെണ്ണിന്റെ വീട്ടുകാര്‍ ആണയിട്ടു പറഞ്ഞിട്ടും നിലപാടു മാറ്റാന്‍ വരനോ, വീട്ടുകാരോ തയാറായില്ല.
ഇതോടെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് എസ്.ഐ: കെ.പി. വിനോദ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍, വിട്ടുവീഴ്ചയ്ക്ക് വരന്റെ വീട്ടുകാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പ്രശ്നം പരിഹരിച്ചത്. എന്തായാലും വധുവിന് വേറെ കല്യാണം ആലോചിക്കുന്ന തിരക്കിലാണ് വീട്ടുകാര്‍.