കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകയെ യുഡിഎഫുകാര്‍ കൈയോടെ പിടികൂടി, പണി പാളിയെന്ന് മനസിലായപ്പോള്‍ വെട്ടിയിട്ട പോലെ തലകറങ്ങി താഴെവീണു, തലയും പൊട്ടി വോട്ടും നടന്നില്ല!! കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ നടന്ന സംഭവം ഇങ്ങനെ

ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​യെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ ത​ല​ക​റ​ങ്ങി വീ​ണ് ത​ല​പൊ​ട്ടി. വോ​ട്ടെ​ടു​പ്പ് ദി​വ​സം കു​റ്റ്യാ​ട്ടൂ​രി​ലാ​ണ് സം​ഭ​വം. കു​റ്റ്യാ​ട്ടൂ​ർ ത​ണ്ട​പ്പു​റം എ​എ​ൽ​പി സ്കൂ​ളി​ലെ 170-ാം ന​ന്പ​ർ ബൂ​ത്തി​ലെ വോ​ട്ട​റാ​ണ് 174-ാം ന​ന്പ​ർ ബൂ​ത്തി​ലെ വേ​ശാ​ല ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. ഇ​ത് യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യു​വ​തി വ​രാ​ന്ത​യി​ൽ ത​ല​ക​റ​ക്കം അ​ഭി​ന​യി​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യും അ​ബ​ദ്ധ​വ​ശാ​ൽ സ്കൂ​ളി​ന് മു​റ്റ​ത്തേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ത​ല പൊ​ട്ടു​ക​യും യു​വ​തി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​ത​ല​യി​ൽ ഏ​ഴ് തു​ന്ന​ലു​ണ്ട്.

Related posts