കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നതെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോൾ അക്രമാസക്തരായി നാട്ടുകാർ കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടൽതീരത്ത് ഉപേക്ഷിക്കുകയായിരുന്നു. പോലീസിനെ തെറ്റുധരിപ്പിക്കാനായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കള്ളക്കഥയുണ്ടാക്കിയതെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കേസിൽ ശരണ്യയുടെ കാമുകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാനിന്റെ (ഒന്നര) മൃതദേഹമാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് ഞായറാഴ്ച രാവിലെ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. … Continue reading കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ’; യുവതിയുടെ കാമുകൻ ഭർത്താവിന്റെ സുഹൃത്ത്; കുറ്റം സമ്മതിച്ച് ശരണ്യ; പൊട്ടിത്തെറിച്ച് നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed