തിരുവനന്തപുരം: കണ്ണൂരിൽ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതങ്ങളും സംഘർഷങ്ങളും ദൗർഭാഗ്യകര മാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
പുതുച്ചേരി പോലീസ് കേരള പോലീസിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അതിർത്തിപ്രദേശങ്ങളിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും ബെഹ്റ കൂട്ടിച്ചേർത്തു.