തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കോപ്ലക്സിലെ വായനശാലയിലും ലൈബ്രറിയിലുമെത്തി വായിക്കുന്നതിനിടെ ആർക്കെങ്കിലും “ശങ്ക’ തോന്നിയാൽ വായനക്കാരൻ പെട്ടത് തന്നെ.
ഇവിടെ ശുചി മുറിയുണ്ടെങ്കിലും ആ ഭാഗത്തേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.വായനശാല, ലൈബ്രറി, കോംപ്ലക്സിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന കടമുറികൾ എന്നിവയക്കു വേണ്ടി താഴെ നിലയിൽ നിർമിച്ച ശുചി മുറി സാമൂഹ്യ വിരുദ്ധർ തകർക്കുകയായിരുന്നു.
ഇവിടെ ഇപ്പോൾ മാലിന്യം തള്ളിയ നിലയിലാണ്. മാർക്കറ്റ് റോഡിലെ ഏക പൊതുശുചിമുറിയാണ് ഇത്തരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്നത്. ശുചിമുറി അടിയന്തിരമായി ഉപയോഗയോഗ്യമാക്കണമെന്നും പരിപാലനം ഉറപ്പാക്കണമെന്നുമുള്ള ആവശ്യ ശക്തമാണ്.