കേളകത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. അഞ്ച് പേരടങ്ങുന്ന സായുധ സംഘമാണ് എത്തിയത്. കേളകം അടയ്ക്കാത്തോട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്.
കേളകം രാമച്ചിയിൽ ഇന്നലെ രാത്രിയാണ് അഞ്ചംഗ സായുധസംഘം എത്തിയത്. രാമച്ചിയിലെ ഒരു വീട്ടിലെത്തി ഇവർ മൊബൈല്‍ ഫോണുകൾ ചാർജ് ചെയ്തു.
കഴിഞ്ഞ മാസം അഞ്ചംഗ മാവോയിസ്റ്റ് സംഘം ജനവാസമുള്ള ഭാഗങ്ങളില്‍ എത്തിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും എത്തിയത്.
പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുംവീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങുന്നത്. ജില്ലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളില്‍ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയിരുന്നു.
ആറളം, കൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി, പേരാവൂര്‍ ഡിവൈ എസ്പി എ.വി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം.