കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി സുമനസുകൾ സംഭാവനയായി നൽകിയത് 46.78 കോടി രൂപ.
രണ്ട് അക്കൗണ്ടിലെയും മുഹമ്മദിന്റെ മാതാപിതാക്കളുടെ കൈവശം പണം നൽകിയവരുടെയും കൂട്ടിയാണ് 46.78 കോടി രൂപ.
പതിനെട്ടു കോടി രൂപയായിരുന്നു മുഹമ്മദിന്റെ മരുന്നിനായി വേണ്ടിയിരുന്നത്. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്നു മാതാപിതാക്കൾ അറിയിച്ചു.
7,77,000 പേരാണു കുട്ടികളുടെ ചികിത്സയ്ക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ ഏറ്റവും വലിയ തുക.
അഫ്രയ്ക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കു ശേഷമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സയ്ക്കായി നൽകുമെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.