തളിപ്പറമ്പ്: വീട്ടില്‍ ട്യൂഷന് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഹൈസ്കൂള്‍ മുഖ്യാധ്യാപകനെ പോക്സോ നിയമപ്രകാരം അറസ്റ്റ്ചെയ്തു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ വൈഷ്ണവത്തില്‍ കെ.പി.വി.സതീഷ്കുമാറിനെയാണ് (55) ഇന്ന് രാവിലെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന് അറസ്റ്റ് ചെയ്തത്. അരോളി ഗവ.ഹൈസ്കൂള്‍ മുഖ്യാധ്യാപകനാണ്. കഴിഞ്ഞമാസം 20 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അരോളി ഗവ.ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍! വീട്ടില്‍ ട്യൂഷന് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി; കഴിഞ്ഞമാസം 20 നായിരുന്നു സംഭവം
