കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിഷ്ക്രിയരായി നോക്കി നിന്നെന്നാരോപിച്ച് പോലീസുകാര്‍ക്കെതിരെ കേസ്.
കണ്ണൂരില്‍ ഒരു എസ്ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്കെതിരെ എസിപി നോട്ടീസയച്ചു.കഴിഞ്ഞ ജൂണ്‍ 25 ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പരിധിയില്‍ വച്ച് യുത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു.
പ്രതിഷേധസമയത്ത് സേനയിലെ 11 അംഗങ്ങള്‍ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിസിടിവിയില്‍ തെളിഞ്ഞെന്ന് നോട്ടീസില്‍ പറയുന്നു.
ഇന്ന് വൈകുന്നേരം നാലിന് തന്റെ മുമ്പില്‍ ഓര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്നും കണ്ണൂര്‍ എസിപി ടി.കെ.രത്നകുമാര്‍ അറിയിച്ചിട്ടുണ്ട്.