കണ്ണൂർ: നേർച്ച നടത്തുവാൻ താടി വളർത്തണമെന്ന പോലീസുകാരന്റെ അപേക്ഷ തള്ളി. മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ പോലീസുകാരനാണ് കമാൻഡന്റ് വിഷ്ണു പ്രദീപിന് അപേക്ഷ നൽകിയത്.
നിലവിൽ ശബരിമലയ്ക്ക് പോകുവാൻ മാത്രമാണ് താടി വളർത്താൻ അനുവാദമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.