രാജപുരം: അയറോട്ട് നിവാസികൾക്ക് പുലി ഭീതി അകലുന്നില്ല. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി അയറോട്ട് ഗോപാലകൃഷ്ണനാണ് ഇന്നലെ കാവുംകാലിൽ വച്ച് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ സുനിൽ നരേത്ത്, പനത്തടി സെക്ഷൻ ഫോറസ്റ്റർ പി.പ്രഭാകരൻ, എം.രാജീവൻ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.വാർത്തയറിഞ്ഞതോടെ ജനങ്ങളാകെ ഭയപ്പാടിലാണ്. എന്നാൽ പുലുപ്പേടിക്കെതിരേ ഒന്നും ചെയ്യാനാവാതെ വലയുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. പുലിയെ ഒരേ സ്ഥലങ്ങളിൽ കാണാനായാൽ കെണിവെച്ച് പിടിക്കാമായിരുന്നു.
പലസ്ഥലങ്ങളിൽ പുലിയെ കാണുന്നതുകൊണ്ട് കൂടുവെച്ച് പുലിയെ പിടിക്കാൻ കഴിയാത്ത സ്ഥിതിയാണു ള്ളത്.